ഫാഷിസത്തെ അതിജയിക്കാന്‍ ഇന്ത്യന്‍ സമൂഹത്തിനാവും : പ്രഫ. പി കോയകോഴിക്കോട്: ഫാഷിസത്തെ അതിജയിക്കാനുള്ള ശേഷി ഇന്ത്യന്‍ സമൂഹത്തിനുണ്ടെന്ന് പ്ര ഫ. പി കോയ. കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരേ അടുത്ത വര്‍ഷങ്ങളില്‍ ശക്തമായ ജനകീയ കൂട്ടായ്മ രൂപപ്പെടുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. നക്‌സല്‍ ബാരി കാര്‍ഷിക കലാപത്തിന്റെ 50 ാം വാര്‍ഷികത്തോടനുബന്ധിച്ച് നളന്ദ ഓഡിറ്റോറിയത്തില്‍ നടത്തിയ 'ഹിന്ദുത്വ ഫാഷിസവും ജനകീയ മുന്നേറ്റങ്ങളും' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയില്ലാതെ തന്നെ ജനങ്ങളില്‍ ഭയം ജനിപ്പിക്കുന്ന നിയമ നിര്‍മാണങ്ങളും നടപടികളുമാണ് ഭരണകൂടത്തില്‍ നിന്നുണ്ടാവുന്നത്. താരതമ്യേന സുരക്ഷിതമായ ആശയ പ്രചരണമാര്‍ഗമെന്ന് കരുതുന്ന സോഷ്യല്‍ മീഡിയ നീരീക്ഷിക്കാന്‍ ശക്തമായ സംവിധാനങ്ങള്‍ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ ചെയ്തത് പോലെ ജനങ്ങളെ എളുപ്പം ഹിംസാത്മക സമൂഹമാക്കി മാറ്റിയെടുക്കാനുള്ള പ്രചാരവേലകളാണ് ആര്‍എസ്എസ് ഇന്ത്യയില്‍ നടത്തുന്നതെന്നും അ ദ്ദേ ഹം പറഞ്ഞു. രാജ്യത്തെ ജഡ്ജിമാരില്‍ പലരും ബഹുമാനം അര്‍ഹിക്കാത്തവരാണെന്ന് തുടര്‍ന്നു സംസാരിച്ച അഡ്വ. പി എ പൗര ന്‍ പറഞ്ഞു. ബഹുമാനപ്പെട്ട കോടതി എന്ന വിശേഷണം പോലും അര്‍ഹിക്കാത്ത തരത്തിലുള്ള നടപടികളാണ് കോടതികളില്‍ നിന്നുണ്ടാവുന്നത്്. ഹേബിയസ് കോര്‍പസ് കേസില്‍ ഹാദിയയെ ബലമായി മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ച ജഡ്ജിമാര്‍ നിതീന്യായ വ്യവസ്ഥയുടെ അന്തസ് കളഞ്ഞു.   കെ പി സേതുനാഥ്, കെ കെ മണി, എം വി കരുണാകരന്‍, അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി പങ്കെടുത്തു.

RELATED STORIES

Share it
Top