ഫാഷിസത്തിന് എതിരേ പോരാട്ടം ശക്തമാക്കണം: വിമന്‍ ഇന്ത്യ

കോഴിക്കോട്: സംഘപരിവാര ഹുങ്കുകള്‍ക്കെതിരേ കണ്ണടച്ച്, അക്രമങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് ഇടതും വലതും പക്ഷങ്ങളെന്ന് വിമന്‍ ഇന്ത്യാ മുവ്‌മെന്റ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഒറ്റക്കെട്ടായി നിന്ന് രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിന് പകരം ജനങ്ങളെ തമ്മിലടിപ്പിച്ച് ഫാഷിസ്റ്റുകള്‍ക്ക് അവസരമൊരുക്കുകയാണിവര്‍. നാഗ്പൂരില്‍ ഉയര്‍ന്ന ജാതിക്കാരുടെ സ്ഥലത്ത് നിന്ന് വിറക് ശേഖരിച്ചതിന് 12കാരിയായ ദലിത് പെണ്‍കുട്ടിയെ അതിക്രൂരമായി കൊന്നതും ഞാന്‍ മുസ് ലിംകളെ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞതിന് സംഘപരിവാരം 20 കാരിയായ ബിരുദ വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്യിപ്പിച്ചതും രാജ്യത്തിന്റെ അപകടകരമായ അവസ്ഥയാണ് സൂചിപ്പിക്കുന്നത്. നാടിന്റെ ഏത് പ്രതിസന്ധികളിലും ഇരകളാവുന്നത് സ്ത്രീകളാണെന്നിരിക്കെ രാജ്യത്തെ കലാപഭൂമിയാക്കുന്ന സംഘപരിവാര കുബുദ്ധികളെ കരുതിയിരിക്കാന്‍ സ്ത്രീ സമൂഹം തയ്യാറാവണം. സംസ്ഥാന പ്രസിഡന്റ് റൈഹാനത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ സുഹ്‌റാബി സെക്രട്ടറിമാരായ ചന്ദ്രിക ആലപ്പുഴ, ജമീല വയനാട്, സുഫിറ കണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു

RELATED STORIES

Share it
Top