ഫാഷിസത്തിന് എതിരേ ജനങ്ങളെ ഉണര്‍ത്തണം: ഇമാംസ് കൗണ്‍സില്‍

കൊല്ലം: രാജ്യത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും തകര്‍ത്തുകൊണ്ടിരിക്കുന്ന ഹിന്ദുത്വ വര്‍ഗീയ ശക്തികളുടെ ശ്രമങ്ങള്‍ക്കെതിരേ മത സംഘടനാ ഭേദമെന്യേ പൊതു പ്രഭാഷകര്‍ തയ്യാറാവണമെന്ന് ഇമാംസ് കൗണ്‍സില്‍ കൊല്ലത്ത് സംഘടിപ്പിച്ച പ്രഭാഷക സംഗമം അഭിപ്രായപ്പെട്ടു.
കേരളത്തിലെ മതപ്രഭാഷകരുടെ സാമൂഹിക പ്രതിബന്ധത പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ശില്‍പശാലയിലായിരുന്നു  അഭിപ്രായം ഉയര്‍ന്നുവന്നത്.

RELATED STORIES

Share it
Top