ഫാഷിസത്തിന്റെ കടന്നുകയറ്റം ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്തുന്നു: വി ഡി സതീശന്‍

കൊല്ലം: രാജ്യത്ത് വളര്‍ന്നു വരുന്ന സംഘ പരിവാര്‍ ഫാഷിസം ജുഡീഷ്യറിയെ പോലും അസ്ഥിരപ്പെടുത്തുന്ന നിലയിലേക്ക് വളരുന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നടന്ന അസാധാരണ സംഭവങ്ങളെന്ന് കെപിസിസി ഉപാധ്യക്ഷന്‍ വി ഡി സതീശന്‍ എംഎല്‍എ.
ജനാധിപത്യത്തിന്റെ നെടുംതൂണായ ജുഡീഷ്യറിയെ തകര്‍ക്കാനുള്ള ഓരോ ശ്രമവും രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ അപകടകരമാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി ഒന്നിന് തിരുവന്തപുരം സെക്രട്ടറിയേറ്റ് മുതല്‍ കൊല്ലം കലക്‌ട്രേറ്റ് വരെ യുഡിഎഫ് നേതൃത്വത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ജനങ്ങളുടെ ഇടയില്‍ നിന്നും സമാഹരിച്ച കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയുള്ള അവിശ്വാസത്തിന്റെ ഒരുകോടി ഒപ്പിട്ട ബാനര്‍ പ്രദര്‍ശനത്തിന്റെ വിജയത്തിനായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന നേതൃത്വയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യോഗത്തില്‍ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ കെ സി രാജന്‍, സജീവ് ജോസഫ്, പി എ സലീം, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡോ. പ്രതാപവര്‍മ്മ തമ്പാന്‍, എന്‍ അഴകേശന്‍, എം എം നസീര്‍, ചാമക്കാല ജ്യോതികുമാര്‍, ജി രതികുമാര്‍, പുനലൂര്‍ മധു, ഹിദുര്‍ മുഹമ്മദ്, ഇ മേരിദാസന്‍, എ കെ ഹഫീസ്, കെ സുരേഷ് ബാബു, ജമീല ഇബ്രാഹിം, രമാരാജന്‍, സൈമണ്‍ അല്ക്‌സ്, സൂരജ് രവി, എസ് വിപിനചന്ദ്രന്‍, പി ജര്‍മ്മിയാസ്, കെ ജി രവി, ചിറ്റുമൂല നാസര്‍, ശോഭ സുധീഷ്, അരുണ്‍രാജ്, സംസാരിച്ചു.

RELATED STORIES

Share it
Top