ഫാഷിസത്തിനെതിരേ സ്ത്രീശക്തിയുടെ താക്കീതായി ദേശീയയാത്ര

കണ്ണൂര്‍: ഫാഷിസത്തിനെതിരേ സ്ത്രീശക്തിയുടെ താക്കീതായി സ്ത്രീ സമരമുന്നണി ദേശീയ യാത്ര ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി. സഫ്ദര്‍ ഹാശ്മിയുടെ സഹോദരി ശബ്‌നം ഹാശ്മി നയിക്കുന്ന കേരള ജാഥയാണ് ജില്ലയില്‍ പര്യടനം നടത്തിയത്.
വര്‍ഗീയതവും ഫാഷിസവും ഇല്ലാതാക്കാന്‍ സാംസ്‌കാരിക സംഘടനകളുടെ ഏകോപന സമിതിയാണ് രാജ്യത്ത് അഞ്ചു സംവാദയ യാത്രകള്‍ സംഘടിപ്പിക്കുന്നത്. കലാകാരന്‍മാരും സാംസ്‌കാരിക പ്രവര്‍ത്തകരും അണിചേര്‍ന്ന ജാഥ വിവിധ കേന്ദ്രങ്ങളില്‍ നൂറ് കണക്കിനാളുകളോടെ സംവദിച്ചാണ് കടന്നുപോവുന്നത്. കണ്ണൂരില്‍ നൂറു കണക്കിനാളുകള്‍ ജില്ലാ ലൈബ്രറി പരിസരത്ത് നിന്ന് ജാഥാഗംങ്ങളെ സ്വീകരിച്ച് മുന്‍സിപല്‍ ബസ് സ്റ്റാന്റില്‍ സ്വീകരണം നല്‍കി. കെ കെ രാഗേഷ് എംപി അഭിവാദ്യമര്‍പ്പിച്ചു. നാടകപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ജാഥയെ സ്വീകരിച്ചു. സ്വീകരണ പരിപാടിയില്‍ ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവന്‍ അധ്യക്ഷനായി.
ജാഥാ ലീഡര്‍ ശബ്‌നം ഹാശ്മി, കോ-ഓഡിനേറ്റര്‍ പി വി ഷൈബി, സംഘാടക സമിതി ചെയര്‍മാന്‍ എം കെ മനോഹരന്‍, ജനറല്‍ കണ്‍വീനര്‍ കെ വിലാസിനി, കണ്‍വീനര്‍ കെ സതീശന്‍ സംസാരിച്ചു. രജിതാ മധു, ജാഥാംഗളായ ലില്ലി, മീനാക്ഷി എന്നിവര്‍ നാടകാവതരണവും പാട്ടും അവതരിപ്പിച്ചു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയരക്ടര്‍ പള്ളിയറ ശ്രീധരന്‍, ക്ഷേത്ര കലാ അക്കാദമി ചെയര്‍മാന്‍ സിഎച്ച് സുബ്രഹ്്മണ്യന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം സപ്‌ന, അംഗങ്ങളായ ടി വേണുഗോപാലന്‍, പി പ്രശാന്തന്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, സാഹിത്യ അക്കാദമിയംഗം ടി പി വേണുഗോപാലന്‍, തഹസില്‍ദാര്‍ വി എം സജീവന്‍, എന്‍ജിഒ യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം ശശിധരന്‍, ജില്ലാ സെക്രട്ടറി എം വി രാമചന്ദ്രന്‍, എകെപിസിടിഎ സംസ്ഥാന കമ്മിറ്റിയംഗം പ്രമോദ് വെള്ളച്ചാല്‍, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം എന്‍ടി സുധീന്ദ്രന്‍, പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി വി വി ശ്രീനിവാസന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി വി ദിവാകരന്‍ ജില്ലാ സെക്രട്ടറി ഒ സി ബേബിലത, സംവിധായകന്‍ ദീപേഷ് നാടക കലാ പ്രവര്‍ത്തകരായ പ്രകാശന്‍ ചെങ്ങല്‍, പ്രകാശന്‍ കടമ്പൂര്‍, എം ആര്‍ പയ്യട്ടം, എം എം അനിത, ഷീല, മുതിര്‍ന്ന നടി സരസ്വതി പങ്കെടുത്തു.
ചൂട്ട് തിയേറ്റര്‍ കല്ല്യാശേരിയുടെ തെരുവുനാടകം ഇര അരങ്ങേറി. ഉമേഷ് കല്ല്യാശേരി സംവിധാനം ചെയ്ത നാടകത്തില്‍ പണ്ടാരം രവി, കെടിഎസ് തളിപ്പറമ്പ്, സുനില്‍ പാപ്പിനിശേരി, ജയന്‍ തളിയില്‍, രാജേഷ് തളിയില്‍ എന്നിവര്‍ അരങ്ങിലെത്തി. 23 പേരടങ്ങുന്ന ജാഥാ അംഗങ്ങള്‍ക്ക് സംഘാടക സമിതിയുടെ ഉപഹാരം നല്‍കി.

RELATED STORIES

Share it
Top