ഫാഷിസത്തിനെതിരേ പ്രതിരോധത്തിന്റെ നിര ഉയരണം: സൈമണ്‍ ബ്രിട്ടോ

വൈക്കം: രാജ്യത്ത് സമസ്തമേഖലകളിലേയ്ക്കും കടന്നുവരുന്ന വര്‍ഗീയ ഫാഷിസത്തിനെതിരേ പ്രതിരോധത്തിന്റെ നിര ഉയരണമെന്ന് സൈമണ്‍ ബ്രിട്ടോ എക്‌സ്. എംഎല്‍എ.
ഇപ്റ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഒഎന്‍വി അനുസ്മരണവും ഫാഷിസ്റ്റ് വിരുദ്ധ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ യോജിപ്പ് കാലഘട്ടത്തിന്റെ അവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂനിയന്‍ (എഐടിയുസി) ഓഫിസിലെ സി കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ ചേര്‍ന്ന സെമിനാറില്‍ ഇപ്റ്റ സംസ്ഥാന സെക്രട്ടറി എന്‍ അനില്‍ ബിശ്വാസ് മോഡറേറ്ററായിരുന്നു. ജില്ലാ സെക്രട്ടറി പി ജി ഷണ്‍മുഖന്‍, സിപിഐ മണ്ഡലം സെക്രട്ടറി എം ഡി ബാബുരാജ്, രാജന്‍ അക്കരപ്പാടം, കെ അജിത്ത്, പി എസ് മുരളീധരന്‍, എന്‍ മോഹനന്‍,സി ടി അപ്പുക്കുട്ടന്‍ സംസാരിച്ചു. ഡ്രംസ് വായനയില്‍ മികച്ച പ്രകടനം കാഴ്ച വച്ച ആരോമല്‍ വിജയിനെ സൈമണ്‍ ബ്രിട്ടോ ആദരിച്ചു.

RELATED STORIES

Share it
Top