ഫാഷിസത്തിനെതിരേ കോണ്‍ഗ്രസ്-ഇടത് ഐക്യം അനിവാര്യം: ഐഎന്‍എല്‍ ഡെമോക്രാറ്റിക്‌

കോഴിക്കോട്: രാജ്യത്തിന്റെ നിലനില്‍പിന് തന്നെ ഭീക്ഷണിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ ഫാഷിസത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതരകക്ഷികളുടെയും ഇടത് സോഷ്യലിസ്റ്റ് കക്ഷികളുടെയും ഐക്യം അനിവാര്യമാണെന്ന് ഐഎന്‍എല്‍ ഡെമോക്രാറ്റിക് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
അടുത്തവര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ചിടത്തോളം അതീവനിര്‍ണായകമാണ്. മതേതരത്വവും ഫാഷിസവും ഏറ്റുമുട്ടുമ്പോള്‍ മതേതരത്വം വിജയിക്കേണ്ടത് അനിവാര്യമാണ്. സംസ്ഥാന പ്രസിഡന്റ്അഷ്‌റഫ് പുറവൂര്‍ അധ്യക്ഷത വഹിച്ചു. കരീം പുതുപ്പാടി, എ ടി മജീദ് തൃശൂര്‍, പി കെ മൊയ്തുണ്ണി, ഇസ്മയില്‍ ഹാജി ആലപ്പുഴ, പി സാലിം, പി കെ സുലൈമാന്‍, രഞ്ജിത്ത് നാരായണന്‍, റഹീം പള്ളത്ത്, ഉമ്മര്‍ പി കുഞ്ഞ്, പി കെ ഷാജഹാന്‍, സിറാജ് പത്തനം തിട്ട, നിര്‍മ്മല രവീന്ദ്രന്‍, കരീം കല്ലേരി, സലാം വളപ്പില്‍, സി.അബ്ദുല്‍ മജീദ്, മുസ്തഫ വി, ലത്തീഫ് കുന്തിരിക്ക, ഫിറോസ് പുതിയാടം, മെഹ്‌റൂഫ് പറമ്പായി സംസാരിച്ചു.

RELATED STORIES

Share it
Top