ഫാഷിസത്തിനെതിരേ ഉയരേണ്ടത് മതേതര മതില്‍: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

കോഴിക്കോട്: രാജ്യത്തിന് ഭീഷണിയായി ഉയര്‍ന്നുവരുന്ന ഫാഷിസത്തിനെതിരേ മതേതര മതില്‍ ശക്തിപ്പെടുത്തണമെന്നും കഠ്‌വ പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകം ഉള്‍പടെയുള്ള വിഷയങ്ങള്‍ വര്‍ഗീയമായ മാറ്റാനുള്ള ശ്രമം ചെറുത്തു തോല്‍പിക്കണമെന്നും കോഴിക്കോട് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെ അന്വേഷണ സംവിധാനങ്ങളെയും കോടതികളെയും വരെ സ്വാധീനിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമെന്നും കോഴിക്കോട്ട് നടന്ന സമ്മേളനം ആഹ്വാനം ചെയ്തു.
കഠ്‌വ പെണ്‍കുട്ടിക്കു നീതി ലഭിക്കുന്നതുവരെ നിയമപരമായും സമാധാനപരമായും പോരാട്ടം തുടരണമെന്നും അതിന്റെ പേരില്‍ നടക്കുന്ന ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിഷയത്തെ വഴിതിരിച്ചുവിടുക മാത്രമേയുള്ളൂ എന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
നാലു ദിവസമായി നടന്നുവന്ന സമ്മേളനം പൊതുസമ്മേളനത്തോടെ സമാപിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്—ല്യാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ കെ ഇബ്—റാഹീം മുസ്—ലിയാര്‍ അധ്യക്ഷനായി.
അബ്ദുസ്വമദ് പൂക്കോട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍ സംസാരിച്ചു. പുറങ്ങ് അബ്ദുറഹിമാന്‍ മുസ്്—ലിയാര്‍, എ പി പി തങ്ങള്‍, കെ ടി ഹുസൈന്‍കുട്ടി, ആര്‍ വി കുട്ടിഹസ്സന്‍ ദാരിമി, മുസ്തഫ മാസ്റ്റര്‍, എം എ ചേളാരി, ഒ പി അശ്—റഫ്,അബു ഹാജി രാമനാട്ടുകര, സലാം ഫൈസി മുക്കം, റശീദ് ഫൈസി വെള്ളായിക്കോട്, അബ്ബാസ് ദാരിമി,ടി പി സുബൈര്‍ മാസ്റ്റര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top