ഫാഷിസത്തിനെതിരേകെ എസ്‌വൈഎഫ് ബൈക്ക് റാലി തുടങ്ങികാസര്‍കോട്: ഫാഷിസത്തിനെതിരേ യുവശക്തി, കാംപസുകളില്‍ സൗഹൃദ സമാധാനം എന്നീ പ്രമേയങ്ങളില്‍ കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷന്‍ (കെഎസ്‌വൈഎഫ്) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ കുര്യന്‍, പ്രസിഡന്റ് എം വി ജയലാല്‍ എന്നിവര്‍ നയിക്കുന്ന ബൈക്ക് റാലി കാസര്‍കോട് ആരംഭിച്ചു. പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ജോണ്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, ടി കെ വിനോദ്, നാഷണല്‍ അബ്ദുല്ല, വി കെ രവീന്ദ്രന്‍, വി കമ്മാരന്‍, കെ എ കുര്യന്‍, എം വി ജയലാല്‍ സംബന്ധിച്ചു. ജാഥ 13ന് സമാപിക്കും.

RELATED STORIES

Share it
Top