ഫാഷിസം മുഖമുദ്രയാക്കിയ സിപിഎമ്മിന്റെ നാളുകള്‍ എണ്ണപ്പെട്ടു: പി കെ കുഞ്ഞാലിക്കുട്ടി

വടകര: എതിര്‍പ്പിന്റെ സ്വരങ്ങളെ കായികമായി നേരിടുന്ന ഫാഷിസ്റ്റ് പ്രവണതയാണ് സിപിഎമ്മിന്റെ മുഖമുദ്രയെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ഫാഷിസ്റ്റ്് നീക്കങ്ങളുമായി മുന്നോട്ടുപോവുന്ന സിപിഎം നയം മാറ്റിയില്ലെങ്കില്‍ ജനം തെരുവില്‍ നേരിടുന്ന അവസ്ഥയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം അക്രമങ്ങ ള്‍ക്കും കള്ളപ്രചാരണങ്ങ ള്‍ക്കുമെതിരേ യുഡിഎഫ് ഏറാമല മണ്ഡലം കമ്മിറ്റി ഓര്‍ക്കാട്ടേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എതിരാളികളെ കൃത്യമായ ആസൂത്രണത്തോടെ വെട്ടിക്കൊലപ്പെടുത്തുന്ന സിപിഎ മ്മിനെ നിരോധിക്കേണ്ട കാലം അതിക്രമിച്ചുവെന്ന് യോഗത്തി ല്‍ സംസാരിച്ച വിഡി സതീശന്‍ എംഎല്‍എ പറഞ്ഞു. സിപിഎമ്മിന്റെ ബിജെപി വിരോധം കപടനാട്യമാണ്. ലാവ്‌ലിന്‍ കേസില്‍ സിബിഐയെ വരുതില്ലാതാക്കാനാണ് പിണറായി  സംഘപരിവാറിനോട് സന്ധി ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ്സാണ് മുഖ്യശത്രുവെന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവന തെളിയിക്കുന്നത് ഇതാണ് അദ്ദേഹം വ്യക്തമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുള്ള എംഎല്‍എ, സികെ മൊയ്തു, ക്രസന്റ് അബ്ദുള്ള, സിപി വിശ്വനാഥന്‍ സംസാരിച്ചു.

RELATED STORIES

Share it
Top