ഫാറൂഖ് കോളജ് വിവാദം വര്‍ഗീയ ശക്തികളുടെ ഹിഡന്‍

അജണ്ട: സികെസിടി  കോഴിക്കോട്: ഏഴ് പതിറ്റാണ്ടിലേറെയായി മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുകയും സമൂഹത്തിന്റെ നാനാതുറകളിലേക്ക് വിദ്യാഭ്യാസ വിചക്ഷണരേയും പ്രതിഭകളേയും സംഭാവന ചെയ്യുകയും ചെയ്ത ഫാറൂഖ് കോളജിനെ തകര്‍ക്കാനുള്ള വര്‍ഗീയ ശക്തികളുടെ കുല്‍സിത ശ്രമങ്ങളെ പൊതുസമൂഹം തിരിച്ചറിയണമെന്ന് ജില്ലാ സികെസിടി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഫാറൂഖ് ട്രൈനിംഗ് കോളജ് അധ്യാപകന്‍ മൂന്ന് മാസം മുമ്പ് കോളേജിന് പുറത്ത് നടത്തിയ പ്രഭാഷണത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് അനവസരത്തില്‍ ചര്‍ച്ചാ വിഷയമാക്കി ഫാറൂഖാബാദ്  സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങളെ യോഗം ശക്തമായി അപലപിച്ചു. ഇത്തരം ശ്രമങ്ങളെ ചെറുക്കാന്‍ ഫാറുഖാബാദിലെ മുഴുവന്‍ അധ്യാപകരും ജനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് കെ സി മുഹമ്മദ് സലിം അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജോ-സെക്രട്ടറി ഡോ. കെ അലിനൗഫല്‍, പ്രൊഫ. ലുക്മാനുല്‍ ഹക്കീം,  ഡോ. അബ്ദുല്‍ മജീദ്, ഡോ. മുജീബ് നെല്ലിക്കുത്ത്, ഡോ. മുഹമ്മദ് ആബിദ് യു പി, സജീബ് എ എം, ഡോ. ശാലീന ബീഗം, അയ്മന്‍ ശൗഖി, ഡോ. ഇര്‍ഷാന, മൈമൂനത്ത്, സിറാജുദ്ധീന്‍ കെ എം , മുഹമ്മദ് കാസിം, മുജീബ് റഹ്മാന്‍ എ പി, സെക്രട്ടറി പ്രൊഫ. നൗഫല്‍ സി ,പ്രൊഫ.അനീസ് സംസാരിച്ചു.

RELATED STORIES

Share it
Top