ഫാറൂഖ് കോളജ്: എസ്എഫ്‌ഐ ശ്രമത്തിനെതിരേ അമര്‍ഷം

ഫറോക്ക്: ഫാറൂഖ് കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ക്ക് സദാചാര പരിവേഷവും വര്‍ഗ്ഗീയതയും കലര്‍ത്തി അവതരിപ്പിക്കാനുള്ള എസ്എഫ്‌ഐ ശ്രമത്തിനെതിരെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് തന്നെ അമര്‍ഷം. എസ്എഫ്‌ഐ ഫറോക്ക് ഏരിയാ കമ്മറ്റിയുടെ പേരിലാണ് കോളേജില്‍ വലിയ ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.
പര്‍ദ്ദയിട്ട പെണ്‍കുട്ടികള്‍ ഹോളി ആഘോഷിക്കാന്‍ പാടില്ല എന്ന വാദം ഉയര്‍ത്തി ആഘോഷങ്ങളെ സദാചാര ഗുണ്ടായിസത്തിലൂടെ നേരിടാന്‍ ശ്രമിക്കുകയാണ് എന്നാണ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ വസ്തുതകള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് എസ്എഫ്്്്്്്്്്്്്‌ഐ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നാണ് കക്ഷിഭേദമന്യേ നാട്ടുകാര്‍ പറയുന്നത്. ഇത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തെ കരിവാരിത്തേക്കാന്‍ മാത്രമേ ഉപകരിക്കൂവെന്ന് കഴിഞ്ഞ ദിവസം രൂപീകരിച്ച ജാഗ്രതാ സമിതി ഭാഗവാഹികള്‍ പറഞ്ഞു.
മാത്രമല്ല സംഘപരിവാരങ്ങളുടെ ഭാഷയേക്കാള്‍ മോശമായ രീതിയാണ് ജനാധിപത്യ മതേതര കക്ഷി എന്നവകാശപ്പെടുന്ന എസ്എഫ്‌ഐയില്‍ നിന്നും ഉണ്ടാവുന്നത് എന്നത് ഖേദകരമാണ്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളാണ് മേലാകെ ചായം പൂശി ക്യാമ്പസില്‍ അഴിഞ്ഞാടിയത്. ഇതിനിടെയാണ് ക്യാമ്പസിനകത്ത് അനുവാദമില്ലാതെ കയറ്റിയ കാറ് പൂറത്ത് കടത്താനുള്ള വ്യഗ്രതയില്‍ ജീവനക്കാരനെ ഇടിച്ചിട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് നിമിത്തമായത്.
ഫാറൂഖ് കോളജില്‍ നിയമം അനുശാസിക്കുന്ന രീതിയിലുള്ള ആഘോഷങ്ങള്‍ക്ക് ഒരു നിയന്ത്രണവുമില്ല. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് അതീതമായി ഇത്തരം ആഘോഷങ്ങള്‍ക്ക്്് നേരത്തെ അനുവാദം വാങ്ങിയിരിക്കണമെന്നും പ്രിന്‍സിപ്പാള്‍ പ്രഫ. ഇ പി ഇമ്പിച്ചിക്കോയ പറഞ്ഞു.

RELATED STORIES

Share it
Top