ഫാറൂഖ്് കോളജില്‍ സംഘര്‍ഷം

ഫറോക്ക്: ഫാറൂഖ് കോളജില്‍ വിദ്യാര്‍ഥികള്‍ ജിവനക്കാരനെ വാഹനമിടിച്ചു അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഗുരുതര പരിക്കേറ്റ ലബോറട്ടറി അസിസ്റ്റന്റ് എ പി ഇബ്രാംഹിംകുട്ടിയെ ചുങ്കത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ വിദ്യാര്‍ഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഡിഗ്രി രണ്ടാം വര്‍ഷ  വിദ്യാര്‍ഥികളാണ് അവസാന പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി കാംപസില്‍ അഴിഞ്ഞാടിയതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ശരീരമാസകലം ചായം പൂശി വാഹനങ്ങളുമായി ക്യാംപസില്‍ ഭികരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇതിനിടെ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നേരെ തിരിഞ്ഞു.
അനുമതിയില്ലാതെ ക്യാംപസിനകത്ത് കയറ്റിയ കാറാണ് ജിവനക്കാരനെ ഇടിച്ചിട്ടത്. രണ്ടാം വര്‍ഷ ബികോം കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിദ്യാര്‍ഥി മുഹമ്മദ് നവാസ്, മുഹമ്മദ് വസിം ബിഎ എക്കണോമിക്‌സ്, മുഹമ്മദ് അന്‍ഫാസ് എബിഎ ഇംഗ്ലീഷ്, അനീസ് പി വി ബിഎ എകണോമിക്‌സ്, ഷബാബ് മുഹമ്മദ് ബികോം കംപ്യൂട്ടര്‍ അപ്ലികേഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ സംഘര്‍ഷമുണ്ടാക്കിയതെന്നും ജീവനക്കാര്‍ പറയുന്നു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കോളജ് അധികൃതര്‍ പോലിസില്‍ പരാതി നല്‍കി.
ഇതേസമയം ഹോളി ആഘോഷിച്ച തങ്ങളെ അധ്യാപകരും ജീവനക്കാരും ചേര്‍ന്നു മര്‍ദിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ മൂന്നു വിദ്യാര്‍ഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top