ഫാര്‍മസിയില്‍ നിര്‍മലിന് ഒന്നാം റാങ്കിന്റെ തിളക്കം

പത്തനംതിട്ട: ഫാര്‍മസി പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയെങ്കിലും മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങിന് പോകാന്‍ ആഗ്രഹിക്കുകയാണ് നിര്‍മല്‍. കൊടുമണ്‍ അങ്ങാടിക്കല്‍ വടക്ക് വലിയപറമ്പില്‍ ജെ നിര്‍മല്‍ ഫാര്‍മസിയിലാണ് നേട്ടം കൊയ്തതെങ്കിലും നിര്‍മലിന് താല്‍പപര്യം എഞ്ചിനീയറാവാന്‍. എഞ്ചിനിയറിംങ് പ്രവേശന പരീക്ഷയില്‍ 17 ഉം ആര്‍ക്കിടെക്ച്ചറില്‍ ഒമ്പതും റാങ്ക് നിര്‍മ്മലിനാണ്.
ഫാര്‍മസിയില്‍ ഒന്നാം റാങ്ക് പ്രതീക്ഷിച്ചില്ലെന്ന് നിര്‍മല്‍ പറഞ്ഞു. മെക്കാനിക്കല്‍ എഞ്ചിനിയറിംങ്ങ് ഐഐഎമ്മില്‍ ചേര്‍ന്ന് പഠിക്കാനാണ് ആഗ്രഹിക്കുന്നത്. എസ്എസ്എല്‍സി ക്കും  പഌസ് ടു വി നും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പഌസ് ഉണ്ടായിരുന്നു. കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആണ് പഌസ് ടു പഠിച്ചത്. ഇതോടൊപ്പം പാലാ ബ്രില്ല്യന്റില്‍ പരിശീലന ക്ലാസിനും പോയി.
പ്ലസ് ടൂ പഠനത്തിനോടൊപ്പം പരിശീലന ക്ലാസിനും സകൂളില്‍ പ്രത്യേക സൗകര്യം ലഭിച്ചിരുന്നു. എസ്എസ്എല്‍സി പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു. ഒന്നു മുതല്‍ നാലുവരെ വീടിനടുത്തുള്ള ഗവ. എല്‍പി സ്‌കൂളിലാണ് പഠിച്ചത്. ചിത്രരചനയിലും കാര്‍ട്ടൂണിലും  നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. കാര്‍ട്ടൂണിന് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. പിതാവ് ജെ ജയിന്‍ പന്തളം വിദ്യാഭ്യാസ ഉപജില്ല ഓഫിസറാണ്. മാതാവ് എസ് സാലി റാന്നി എസ്ബിഐ മാനേജരാണ്. സഹോദരി നിള പോണ്ടിച്ചേരിയില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് .

RELATED STORIES

Share it
Top