ഫാത്തിമ റോസ്‌ന അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി

ന്യൂഡല്‍ഹി: അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി അഡ്വ. ഫാത്തിമ റോസ്‌നയെ നിയമിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ അംഗീകാരത്തോടെ എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്‌ലോട്ടാണ് പ്രഖ്യാപനം നടത്തിയത്. എഐസിസി അംഗമായ ഫാത്തിമ റോസ്‌ന, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ലോയേഴ്‌സ് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ ട്രഷറര്‍, കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെഎസ്‌യുവിലൂടെയാണ് ഫാത്തിമ റോസ്‌ന പൊതുരംഗത്തെത്തിയത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിനിയാണ്. അബ്ദുസ്സമദാണ് ഭര്‍ത്താവ്. തെലങ്കാന മുന്‍ എംഎല്‍എ ദനസരി അനുസൂയയാണ് മഹിളാ കോണ്‍ഗ്രസ്സിന്റെ പുതിയ ജനറല്‍ സെക്രട്ടറി.

RELATED STORIES

Share it
Top