ഫാക്ടറിയില്‍ നിന്നുള്ള വിഷവാതക ചോര്‍ച്ചയെത്തുടര്‍ന്ന് ആറു പേര്‍ മരിച്ചുഹൈദരാബാദ്: ആന്ധ്രപ്രദേശിലെ അനന്തപുരം ജില്ലയില്‍ ഫാക്ടറിയില്‍ നിന്നുള്ള വിഷവാതക ചോര്‍ച്ചയെത്തുടര്‍ന്ന് ആറു പേര്‍ മരിച്ചു. ഒരു സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയില്‍ നിന്നാണ് വാതകച്ചോര്‍ച്ചയുണ്ടായത്. അറ്റകുറ്റപ്പണികള്‍ക്കു ശേഷം നടന്ന പരിശോധനയ്ക്കിടെ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകമാണ് ചോര്‍ന്നതെന്നാണു ആദ്യ റിപോര്‍ട്ടുകള്‍. ബ്രസീല്‍ കമ്പനിയായ ഗെര്‍ദാവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി.
രണ്ടു ജീവനക്കാര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. നാലു പേര്‍ ആശുപത്രിയില്‍ വച്ചും മരണമടഞ്ഞു.  സംഭവത്തില്‍ ആന്ധ്ര ഉപമുഖ്യമന്ത്രി എന്‍. ചിന രാജപ്പ ദുഃഖം രേഖപ്പെടുത്തി.

UPDATE : വാതകച്ചോര്‍ച്ചയെത്തുടര്‍ന്ന് അവശനിലയിലായ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

RELATED STORIES

Share it
Top