ഫഹദ് വധം: ശിക്ഷാവിധി ഇന്ന്

കാസര്‍കോട്്: സഹോദരിക്കും കൂട്ടുകാരനൊപ്പം സ്‌കൂളില്‍ പോവുകയായിരുന്ന കാലിന് സ്വാധീനമില്ലാത്ത മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊന്ന കേസില്‍ ഇന്ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധി പറയും. കല്ല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ഥിയും ഓട്ടോ ഡ്രൈവര്‍ കണ്ണോത്ത് അബ്ബാസ്-ആയിഷ ദമ്പതികളുടെ മകനുമായ ഫഹദി(എട്ട്)നെ കഴുത്തറുത്ത് കൊന്ന കേസിലാണ് ഇന്ന് വിധി പറയുന്നത്. തെങ്ങ് കയറ്റ തൊഴിലാളിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ഇരിയ കണ്ണോത്തെ വിജയനാ(31)ണ് പ്രതി. 2015 ജൂലൈ ഒമ്പതിന് രാവിലെ കല്ല്യോട്ട് ചന്തന്‍ മുള്ളിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
സഹോദരി സഹല, കൂട്ടുകാരന്‍ അബ്ദുല്‍ അസീസ് എന്നിവര്‍ക്കൊപ്പം സ്‌കൂളിലേക്ക് നടന്നു പോകുമ്പോഴാണ് കാലിന് സ്വാധീനമില്ലാത്ത ഫഹദിനെ ഓടിച്ച് വീഴ്ത്തി വാക്കത്തി കൊണ്ട് കഴുത്തിനും പുറത്തുമായി വെട്ടി കൊലപ്പെടുത്തിയെന്നാണ് ബേക്കല്‍ പോലിസ് ചാര്‍ജ് ചെയ്ത കേസ്. ട്രെയിനില്‍ ബോംബ് വച്ചതായി പോലിസില്‍ വ്യാജ സന്ദേശം അയച്ചത് വിജയനാണെന്ന് ഫഹദിന്റെ പിതാവ് അബ്ബാസ് പോലിസില്‍ പറഞ്ഞുവെന്നാരോപിച്ചുള്ള വിരോധമാണ്  കാരണമെന്ന് പ്രതി പോലിസിന്് മൊഴി നല്‍കിയിരുന്നു. ഐപിസി 341 (തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തല്‍), 302 (കൊലപാതകം) എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

RELATED STORIES

Share it
Top