ഫഹദ് ഫാസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ആലപ്പുഴ: പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ വാഹനരജിസ്‌ട്രേഷന്‍ നടത്തിയ കേസില്‍ നടന്‍ ഫഹദ് ഫാസില്‍ ആലപ്പുഴ ജില്ലാ സെഷന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.കേസില്‍ ഫഹദിനെ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് ചോദ്യംചെയ്യാനിരിക്കെയാണു നേരിട്ടെത്തി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പു നടത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് അയച്ച സംഭവത്തില്‍ ഫഹദ് നേരത്തെ നികുതി അടച്ചിരുന്നു. 17.68 ലക്ഷം രൂപയാണ് ആലപ്പുഴ ആര്‍ടി ഓഫിസില്‍ മാനേജര്‍ വഴി ഫഹദ് നികുതി അടച്ചത്.70 ലക്ഷം രൂപ വിലയുള്ള മേഴ്‌സിഡസ് ഇ ക്ലാസ് ബെന്‍സ് കാറാണ്് പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. പോണ്ടിച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ എന്നിരിക്കെയാണ് വ്യാജമേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്തത്്.

RELATED STORIES

Share it
Top