ഫഹദ് ഫാസിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്്

ആലപ്പുഴ: പുതുച്ചേരി വാഹന റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നടന്‍ ഫഹദ് ഫാസിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ഫഹദ് ആലപ്പുഴ ജില്ല സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിമുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യുഷന്‍ എതിര്‍ത്തു. നികുതി വെട്ടിക്കാന്‍ വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വ്യാജരേഖ ചമച്ചു എന്ന കേസിലാണ് ഫഹദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ െ്രെകംബ്രാഞ്ച്  നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് ഫഹദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത 95 ലക്ഷം രൂപ വിലമതിക്കുന്ന ബെന്‍സ് ഇ കഌസ് കാര്‍ (പി വൈ 05 9899) കേരളത്തില്‍ ഉപയോഗിക്കുന്നതായി മനസിലായതോടെ ആലപ്പുഴയിലെ  ആര്‍ടിഒ അധികൃതര്‍ നികുതിയടയ്ക്കാന്‍ ഫഹദിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 17.68 ലക്ഷം രൂപ റോഡ് നികുതിയായി ഫഹദ് അടുത്തയിടെ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ അടച്ചിരുന്നു.

RELATED STORIES

Share it
Top