ഫഹദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: നടന്‍ ഫഹദ് ഫാസിലിനെ വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച്‌
അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കേസില്‍ മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യുന്നതിനായി ഫഹദ്
അന്വേഷണ സംഘത്തിന് മുന്‍പാകെ
ഹാജരാവുകയായിരുന്നു. വാഹനം രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകള്‍ ഫഹദ് ഹാജരാക്കിയതായി റിപ്പോര്‍ട്ടുണ്ട്.


50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ഫഹദ് പുറത്തിറങ്ങിയത്. കോസില്‍ ആലപ്പുഴ കോടതി ഫഹദിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. രണ്ടു തവണയായി ആഡംബര കാര്‍ വാങ്ങി നികുതിവെട്ടിച്ച് വ്യാജവിലാസത്തില്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് കേസ്.

RELATED STORIES

Share it
Top