ഫസല്‍ വധക്കേസ് അട്ടിമറി ശ്രമംകോടിയേരിയുടെ പങ്ക് അന്വേഷിക്കണം: ചെന്നിത്തല

തിരുവനന്തപുരം: തലശ്ശേരി ഫസല്‍ വധക്കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിബി ഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കി. 2006 ഡിസംബര്‍ 22നു വെളുപ്പിന് 3.30നാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെടുന്നത്. മുമ്പ് സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍  എന്‍ഡിഎഫില്‍  ചേരുകയും അവിടെയുള്ള ചെറുപ്പക്കാരെ എന്‍ഡിഎഫില്‍ ചേര്‍ക്കുകയും ചെയ്തതിന്റെ പ്രതികാരമായിട്ടാണു സിപിഎം നേതൃത്വം ഈ കൊല നടത്തിയതെന്നു ചെന്നിത്തല കത്തില്‍  പറയുന്നു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഇപ്പോള്‍ ഡിവൈഎസ്പിയുമായ രാധാകൃഷ്ണനായിരുന്നു  ഈ കേസിന്റെ അന്വേഷണ ചുമതല. എന്നാല്‍ പിന്നീട് യാതൊരു കാരണവുമില്ലാതെ അദ്ദേഹത്തെ നീക്കി. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു.  അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സമ്മര്‍ദം മൂലമാണു രാധാകൃഷ്ണനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയതെന്ന് രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു. കൊലപാതകികള്‍ സിപിഎമ്മില്‍ പെ—ട്ടവരാണെന്നു കണ്ടെത്തുകയും അവരില്‍ ചിലര്‍ ഇതിനിടെ അറസ്റ്റിലാവുകയും ചെയ്തു. കോടിയേരിയുടെ ഇടപെടല്‍ മൂലം തുടക്കംമുതലേ കേസന്വേഷണം വഴിതെറ്റുകയാണെന്നും യഥാര്‍ഥ പ്രതികള്‍ പിടിക്കപ്പെടുകയിെല്ലന്നും ഉറപ്പായപ്പോഴാണു ഫസലിന്റെ കുടംബാംഗങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
എന്നാല്‍ കഴിഞ്ഞദിവസം മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍   കോടിയേരി ബാലകൃഷ്ണന്‍ കേസന്വേഷണം അവസാനിപ്പിക്കാന്‍ തന്നോട് ആവശ്യപ്പെട്ട കാര്യം വെളിപ്പെടുത്തിയത് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു. കേസില്‍ പ്രതികളായ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യുന്നതു തടയാനും കേസ് അ—ട്ടിമറിക്കാനുമാണ് അന്നത്തെ ആഭ്യന്തര മന്ത്രി ഇടപെട്ടതെന്ന കാര്യം ഇതോടെ വ്യക്തമാണ്. മാത്രമല്ല ഇതേത്തുടര്‍ന്നു  സലിം, വല്‍സരാജക്കുറുപ്പ് എന്നിവര്‍ ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. ഇവര്‍ രണ്ടുപേരും ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചു വിവരങ്ങള്‍ നല്‍കിയവരാണ്. ഈ പശ്ചാത്തലത്തില്‍ കോടിയേരിയുടെ പങ്കും അന്വേഷണ പരിധിയില്‍ വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top