ഫസല്‍ വധക്കേസില്‍ കോടിയേരിയുടെ ഇടപെടലുണ്ടായെന്ന് വെളിപ്പെടുത്തല്‍: നിര്‍ണായക വിവരം നല്‍കിയ 2 പേരുടെ മരണത്തില്‍ ദുരൂഹത

കണ്ണൂര്‍: ഫസല്‍ വധക്കേസ് അന്വേഷണം സിപിഎമ്മിലേക്ക് നീണ്ടപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഇടപെടലുണ്ടായതായി വെളിപ്പെടുത്തല്‍. മുന്‍ ഡിവൈഎസ്പി കെ രാധാകൃഷ്ണനാണ് ഇക്കാര്യം വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തിയത്.അന്വേഷണം അവസാനിപ്പിക്കാന്‍ കോടിയേരി ആവശ്യപ്പെട്ടു. ഇതിന്റെ പേരില്‍ തനിക്കുനേരെ വധശ്രമമുണ്ടായി.പോലിസും ഇതിന് കൂട്ടുനിന്നു. പരിക്കേറ്റ് താന്‍ ഒന്നരവര്‍ഷം ചികില്‍സയിലായിരുന്നു. അതിനിടെ കള്ളകേസുണ്ടാക്കി സസ്‌പെന്‍ഡ് ചെയ്‌തെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
ഇതിന് ശേഷമാണ് കേസിന്റെ അന്വേഷണം പോലിസില്‍ നിന്ന്് െ്രെകംബ്രാഞ്ചിന് നല്‍കിയത്. തനിക്ക് ഐപിഎസ് ലഭിച്ചെങ്കിലും ഒന്നരവര്‍ഷമായി നിയമനവും ശമ്പളവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കാരായി ചന്ദ്രശേഖരനിലേക്കടക്കം അന്വേഷണം നീണ്ടപ്പോഴാണ് കോടിയേരി അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. കേസില്‍ നിര്‍ണായക വിവരം നല്‍കിയ അഡ്വ.വത്സരാജ കുറുപ്പ്, പഞ്ചാര ശിനില്‍ എന്നിവരുടെ മരണത്തില്‍ ദുരൂഹതയുണ്ട്-അദ്ദേഹം വെളിപ്പെടുത്തി.എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ കേസ് ആദ്യം അന്വേഷിച്ചിരുന്ന പ്രത്യേക സംഘത്തിലെ മേല്‍നോട്ട ചുമതലയുള്ള ആളായിരുന്നു കെ രാധാകൃഷ്ണന്‍.

RELATED STORIES

Share it
Top