ഫസല്‍ വധം: കോടിയേരിയെ പ്രതിചേര്‍ക്കണമെന്ന് യുഡിഎഫ്

തലശ്ശേരി: ഫസല്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഡിവൈഎസ്പി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐ കോടിയേരി ബാലകൃഷ്ണനെയും പ്രതിചേര്‍ക്കണമെന്ന് യുഡിഎഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എന്‍ മഹ്മൂദ് അധ്യക്ഷത വഹിച്ചു. വി രാധാകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ. സി ടി സജിത്ത്, അഡ്വ. കെ എ ലത്തീഫ്, എ കെ ആബൂട്ടി ഹാജി, കെ സി അഹമ്മദ്, രഘുനാഥ്, വി എന്‍ ജയരാജ്, പ്രസീല്‍ ബാബു സംസാരിച്ചു.
ഈ ആവ ശ്യം ഉന്നയിച്ച് യുഡിഎഫ് ഇന്നു വൈകീട്ട് അഞ്ചിനു പ്രകടനം നടത്തും. പ്രകടനം സംഗമം ജങ്ഷനില്‍ നിന്നാരംഭിക്കും.

RELATED STORIES

Share it
Top