ഫസലുറഹ്മാന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം: ആക്ഷന്‍ കമ്മിറ്റി

മുക്കം: നവംബര്‍ 18നു അഗസ്റ്റ്യന്‍മുഴി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊടിയത്തൂര്‍ സ്വദേശി വളപ്പില്‍ ഫസലുറഹ്മാന്റെ ദുരൂഹ മരണത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും മരണത്തില്‍ മുക്കം പോലീസിന്റെ പങ്ക് സബ് ഇന്‍സ്‌പെക്‌റെ തല്‍സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നും സൗത്ത് കൊടിയത്തൂരില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പൊതുയോഗം ആവശ്യപ്പെട്ടു. ഫസലുറഹ്മാന്റെ പിതാവ് മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി ആഴ്ചകള്‍ കഴിഞ്ഞിട്ടും യാതൊരു അന്വേഷണവും നടക്കാത്തത് പോലീസിന്റെ വീഴ്ച്ചയാണെന്നും യോഗം ആരോപിച്ചു. അനാസ്ഥ തുടര്‍ന്നാല്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും പൊതുയോഗം മുന്നറിയിപ്പു നല്‍കി. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ പി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എ എം നൗഷാദ്,  ശംസുദ്ദീന്‍ ചെറുവാടി, മന്‍സൂര്‍, ബഷീര്‍ പുതിയോട്ടില്‍ സംസാരിച്ചു.

RELATED STORIES

Share it
Top