ഫലസ്തീന് യൂറോപ്യന്‍ യൂനിയന്റെ 53 ദശലക്ഷം ഡോളര്‍ സഹായം

ബ്രസല്‍സ്: ഫലസ്തീന്‍ രാഷ്ട്ര രൂപീകരണത്തിനായി യൂറോപ്യന്‍ യൂനിയന്‍ 53 ദശലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. ഫലസ്തീനും ഇസ്രായേലും സമാധാനം പുനസ്ഥാപിക്കാന്‍ യുഎസ് ഒറ്റയ്ക്കു ശ്രമം നടത്തേണ്ടതില്ലെന്നും അത്തരം തീരുമാനങ്ങള്‍ പരാജയപ്പെടുമെന്നും യൂനിയന്‍ മുന്നറിയിപ്പു നല്‍കി. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ക്കുള്ള ചട്ടക്കൂട് തയ്യാറാക്കേണ്ടതു ബഹുസ്വരമായിട്ടാണ്. എല്ലാവരെയും ഇതില്‍ പങ്കാളികളാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.യുഎസിന് ഒറ്റയ്‌ക്കോ, യുഎസിനെ ഒഴിവാക്കിയോ വിഷയത്തില്‍ ഇടപെടാനും സമാധാന നടപടി ആരംഭിക്കാനും സാധിക്കില്ല. മേഖലയില്‍ പ്രയാസമേറിയ സമയമാണിതെന്നും യൂറോപ്യന്‍ യൂനിയന്‍ വക്താവ് ഫെഡ്രിക മൊഗിരിനി പറഞ്ഞു.  ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള യുഎന്‍ സഹായ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎക്കു പിന്തുണ നല്‍കുന്നതും യോഗം ചര്‍ച്ച ചെയ്തു. ഫലസ്തീനുള്ള സഹായം വെട്ടിക്കുറച്ചതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

RELATED STORIES

Share it
Top