ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മറഡോണ

മോസ്‌കോ: ഫലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ച് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. മോസ്‌കോയില്‍ ഫിഫ ലോകകപ്പ് ഫൈനല്‍ കാണാനെത്തിയ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി മറഡോണ കൂടിക്കാഴ്ച നടത്തി. അബ്ബാസിനെ ആലിംഗനം ചെയ്ത മറഡോണ “എന്റെ മനസ്സ് ഫലസ്തീനികളുടേതാണെന്ന്’ അദ്ദേഹത്തെ അറിയിച്ചു. അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോ മറഡോണ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ അറബ് ലോകത്തും ഇസ്രായേലിലും വ്യാപകമായി പ്രചരിക്കുകയാണ്.
“ഫലസ്തീനില്‍ സമാധാനം പുലരണമെന്നാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്. അബ്ബാസിന് ഒരു രാജ്യമുണ്ട്. ആ രാജ്യത്തിന് ഒരു അവകാശവുമുണ്ട്’- മറഡോണ പറഞ്ഞു. തുടര്‍ന്ന്, മറഡോണയ്ക്ക് നന്ദിയര്‍പ്പിച്ച് അബ്ബാസ് ഒലീവ് ശാഖകള്‍ വഹിക്കുന്ന പ്രാവുകളുടെ ചിത്രമടങ്ങിയ പെയിന്റിങ് സമ്മാനമായി നല്‍കുകയും ചെയ്തു.

RELATED STORIES

Share it
Top