ഫലസ്തീന്‍ സമ്മേളന പ്രതിനിധികളെ ഇസ്രായേല്‍ തടഞ്ഞു

ജെറുസലേം: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ അതോറിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളെ ഇസ്രായേല്‍ അധികൃതര്‍ തടഞ്ഞു. വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായെത്തിയ വിദേശരാജ്യങ്ങളില്‍ നിന്നുള്ള 65 പ്രതിനിധികളെയാണ് ഇസ്രായേല്‍ തടഞ്ഞത്. ഘാനയിലെ പാര്‍ലമെന്റ്് അംഗം റാസ് മുബാറക് അടക്കമുള്ള രാഷ്ട്രീയ മത നേതാക്കളും പണ്ടിതരുമാണ് ജെറുസലേം വിശുദ്ധ നഗരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായുള്ള ഒമ്പതാമത് വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനത്തിനായെത്തിയത്.
ബുധനാഴ്ച തുടങ്ങിയ സമ്മേളനത്തിനായി 13 അംഗ ഇന്ത്യന്‍ സംഘവും വെസ്റ്റ്ബാങ്കിലെത്തിയിരുന്നു. ആസ്‌ത്രേലിയ ഇസ്‌ലാമിക് കൗണ്‍സില്‍ തലവന്‍, ശ്രീലങ്ക, ബോസ്‌നിയ എന്നിവിടങ്ങളില്‍ നിന്നുള്ള പണ്ഡിതര്‍ തുടങ്ങിയവരും സമ്മേളനത്തിനായെത്തിയിരുന്നു.

RELATED STORIES

Share it
Top