ഫലസ്തീന്‍ വിഷയത്തില്‍ ആശങ്കയറിയിച്ച് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: യുഎസ് എംബസി ആസ്ഥാനം ജറുസലേമിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച 60ഓളം പേരെ ഗസയില്‍ ഇസ്രായേലി സൈന്യം വെടിവച്ച് കൊലപ്പെടുത്തിയതില്‍ പോപ് ഫ്രാന്‍സിസ് ആശങ്കയറിയിച്ചു. പശ്ചിമേഷ്യയില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ ആകുലപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യ സമാധാനം, സംഭാഷണം, സന്ധിസംഭാഷണം എന്നിവയില്‍ നിന്ന് അകന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും അക്രമങ്ങളില്‍ വേദനിക്കുന്നവര്‍ക്ക് വേണ്ടിയും താന്‍ പ്രാര്‍ഥിക്കുന്നു.  അക്രമം ഒരിക്കലും സമാധാനം കൊണ്ടുവരില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top