ഫലസ്തീന്‍ പ്രക്ഷോഭകനെ കുടിയേറ്റക്കാരന്‍ വെടിവച്ചു കൊന്നുജറുസലേം: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഫലസ്തീനി പ്രക്ഷോഭകനെ ഇസ്രായേലി കുടിയേറ്റക്കാരന്‍ വെടിവച്ചു കൊന്നു. ഇസ്രായേലി ജയിലുകളില്‍ നിരാഹാര സമരം തുടരുന്ന ഫലസ്തീന്‍ തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് നബ്ലസിനു സമീപം ഹുവ്വാരയില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത മുംതാസ് ബാനി ഷംസ (23) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഹുവ്വാരയിലെ ഒരു ചെക്‌പോസ്റ്റിന് സമീപം നടന്ന പ്രതിഷേധത്തിനിടെ കാറിലെത്തിയ ഇസ്രായേലി കുടിയേറ്റക്കാരന്‍ പ്രതിഷേധക്കാരുമായി ഗതാഗത തടസ്സത്തെച്ചൊല്ലി വാക് തര്‍ക്കമുണ്ടാക്കുകയും തുടര്‍ന്ന് നിറയൊഴിക്കുകയുമായിരുന്നു. ഈ വര്‍ഷം ഇതുവരെ 22 ഫലസ്തീന്‍കാരെ ഇസ്രായേല്‍ കുടിയേറ്റക്കാരും സൈനികരും കൊലപ്പെടുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top