ഫലസ്തീന്‍ തടവുകാര്‍ ഇസ്രായേല്‍ കോടതി ബഹിഷ്‌കരിക്കും

റാമല്ല: ഇസ്രായേലിന്റെ തടവില്‍ കഴിയുന്ന അഞ്ഞൂറോളം ഫലസ്തീന്‍ തടവുകാര്‍ 2018ല്‍ ഇസ്രായേല്‍ കോടതികള്‍ ബഹിഷ്‌കരിക്കുമെന്ന്് ഫലസ്തീനിയന്‍ പ്രിസണേഴ്‌സ് സൊസൈറ്റി അറിയിച്ചു. വിവിധ കുറ്റങ്ങള്‍ ചുമത്തപ്പെട്ട്്് ഇസ്രായേല്‍ തടവറയില്‍ കഴിയുന്ന 500ഓളം വിചാരണത്തടവുകാരാണ് തീരുമാനമെടുത്തത്. 2018 മുതല്‍ ഇവര്‍ വിചാരണയ്ക്കായി കോടതിയില്‍ ഹാജരാവേണ്ടെന്നാണ്് തടവുകാര്‍ തീരുമാനിച്ചിരിക്കുന്നത്. തടവുകാരുടെ അഭിഭാഷകരും കോടതിയില്‍ പോവില്ല. തങ്ങളുടെ കഴുത്തില്‍ ഒരു വാള്‍ വച്ച പോലെ ക്രൂരവും നിയമവിരുദ്ധവുമാണ് ജയിലിലെ നടപടികള്‍. ഇസ്രായേല്‍ കോടതി പേരിനു മാത്രമാണെന്നും ഇസ്രായേലിന്റെ ആഭ്യന്തര ഇന്റലിജന്‍സ് വിഭാഗമാണ് തീരുമാനമെടുക്കുന്നതും വിധിക്കുന്നതെന്നും തടവുകാര്‍ കുറ്റപ്പെടുത്തി. ഇസ്രായേലിന്റെ ഭരണപരമായ തടവ് നിയമപ്രകാരം ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ വിചാരണയില്ലാതെ ഒരാളെ ജയിലിലടയ്ക്കാം.300 കുട്ടികളടക്കം 6500ഓളം ഫലസ്തീനികളാണ് ഇസ്രായേലിലെ വിവിധ ജയിലുകളില്‍ കഴിയുന്നതെന്ന് ഫലസ്തീന്‍ അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top