ഫലസ്തീന്‍ തടവുകാരെ അധിക്ഷേപിച്ച് ഇസ്രായേല്‍ എംപി

തെല്‍അവീവ്: ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെ അധിക്ഷേപിച്ച് ഇസ്രായേല്‍ പാര്‍ലമെന്റംഗം. തടവില്‍ കഴിയുന്നവരെ നായകളെന്നും കീടങ്ങളെന്നുമാണ്  തീവ്ര വലതുപക്ഷ എംപി ഓറിയന്‍ ഹാസന്‍ ആക്ഷേപിച്ചത്. ഗസ അതിര്‍ത്തിയില്‍  തടവുകാരെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട ബന്ധുക്കള്‍ സഞ്ചരിക്കുകയായിരുന്ന ബസ്സില്‍ കയറിയാണ് ഹാസന്‍ തടവുകാരെ അധിക്ഷേപിച്ചത്്. ഇതിന്റെ വീഡിയോക്ക് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരം ലഭിച്ചതോടെ  പ്രതിഷേധം ശക്തമായി്.
പോലിസുകാരനൊപ്പം ബസ്സില്‍ക്കയറിയ ഹാസന്‍ ഒരു സ്ത്രീയോട് നിങ്ങളുടെ മകന്‍ നായയാണ്. ഇവിടെ ജയിലില്‍ കഴിയുന്ന കീടത്തെ കാണാനാണ് നിങ്ങള്‍ വന്നത്. താനെവിടെയും പോവില്ല. ഇവിടെ പാര്‍ലമെന്റില്‍ തന്നെ ഉണ്ടാവും.നിങ്ങള്‍ക്ക് ഇനി ഒരിക്കലും ഇവിടെ സന്ദര്‍ശിക്കാനാവില്ല. തങ്ങള്‍ ഇവിടെ എല്ലാം ചെയ്യുന്നുണ്ട്. അതിനാല്‍, നിങ്ങള്‍ ഇങ്ങോട്ട് വരേണ്ടതില്ല. ഇവിടെ നിങ്ങളുടെ ആവശ്യമില്ല.  നിങ്ങള്‍ മകനെ കൊന്നൊടുക്കാന്‍് പഠിപ്പിച്ചോളു. അവനെ തങ്ങള്‍ നിലത്ത് വീഴ്ത്തും എന്നെല്ലാം പറയുന്ന രംഗങ്ങളും വീഡിയോയിലുണ്ട്്.  തെക്കന്‍ ഇസ്രായേലിലെ നഫാ ജയിലില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട മാതാവിനെയാണ് ഹാസന്‍ ആക്ഷേപിച്ചത്്. ഹാസന്റെ പരാമര്‍ശങ്ങളെ റെഡ്‌ക്രോസ് അപലപിച്ചു.
അതേസമയം കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്ത ഫലസ്തീന്‍ മനുഷ്യാവകാശപ്രവര്‍ത്തക അഹദ് തമീമിയുടെയും മാതാവിന്റെയും കസ്റ്റഡി ഇസ്രായേല്‍ കോടതി നീട്ടി.

RELATED STORIES

Share it
Top