ഫലസ്തീന്‍ കവയിത്രി ദരീന്‍ താതൂര്‍ ജയില്‍മോചിതയായി

ജറുസലേം: ഫലസ്തീന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും കവയിത്രിയുമായ ദരീന്‍ താതൂറിനെ ഇസ്രായേല്‍ മോചിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ഫലസ്തീന്‍ അനുകൂല കവിത പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് ഒന്നരമാസത്തോളമായി ഇസ്രായേലില്‍ തടവുശിക്ഷ അനുഭവിക്കുകയായിരുന്നു ദരീന്‍. അക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നു എന്ന കുറ്റം ചുമത്തിയാണ് ഇസ്രായേല്‍ ഇവരെ അറസ്റ്റ് ചെയ്തത്. 2015ലാണ് ഇ ദരീന്‍ കവിത പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് മൂന്നു വര്‍ഷത്തോളമായി ഇവര്‍ വീട്ടുതടങ്കല്‍ അനുഭവിക്കുകയായിരുന്നു.

RELATED STORIES

Share it
Top