ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് ഇന്ത്യ 50 ലക്ഷം ഡോളര്‍ നല്‍കും

മുംബൈ: ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കു സഹായമായി 50 ലക്ഷം ഡോളര്‍ നല്‍കാനൊരുങ്ങി ഇന്ത്യ. തുക യുഎന്നിനു കൈമാറും. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി യുഎന്‍ രൂപീകരിച്ച സംഘടനയായ യുഎന്‍ആര്‍ഡബ്ല്യുഎയുടെ മീറ്റിങില്‍ 2500 ലക്ഷം ഡോളറിന്റെ കുറവ് കണ്ടെത്തിയിരുന്നു. അമേരിക്ക സംഘടനയ്ക്കു നല്‍കാമെന്നു പറഞ്ഞ 3650 ലക്ഷം ഡോളര്‍ ജനുവരിയില്‍ 650 ലക്ഷം ഡോളറാക്കി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വെട്ടിച്ചുരുക്കിയിരുന്നു.
മാര്‍ച്ചില്‍ റോമില്‍ നടന്ന സമ്മേളനത്തില്‍ വാര്‍ഷിക വരുമാനത്തില്‍ നിന്നു 10.25 ലക്ഷം ഡോളര്‍ വീതം നല്‍കി അടുത്ത മൂന്നുവര്‍ഷം കൊണ്ട് 50 ലക്ഷം ഡോളര്‍ നല്‍കാമെന്ന് ഇന്ത്യ സംഘടനയ്ക്കു വാഗ്ദാനം ചെയ്തിരുന്നു. പശ്ചിമേഷ്യയില്‍ ചിതറിക്കിടക്കുന്ന 50 ലക്ഷത്തോളം അഭയാര്‍ഥികള്‍ക്കാണ് ഈ പണം യുഎന്‍ നല്‍കുക. ഇന്ത്യയെ കൂടാതെ 19 രാജ്യങ്ങള്‍ സംഘടനയ്ക്കു ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top