ഫലസ്തീനെ യുദ്ധഭൂമിയാക്കി ട്രംപ്‌

യുഎസ് കാലങ്ങളായി പിന്തുടര്‍ന്നുവന്ന വിദേശനയത്തെയും അറബ് രാജ്യങ്ങളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പുകളെയും  അവഗണിച്ചു  പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഡിസംബര്‍ ആറിന് ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചു. യുഎസ് എംബസി ജറുസലേമിലേക്കു മാറ്റുമെന്നും പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിയമങ്ങളും യുഎന്‍ പ്രമേയങ്ങളും ലംഘിച്ചായിരുന്നു  പ്രഖ്യാപനം. പിന്നാലെ ഫലസ്തീനിലും മറ്റ് അറബ് രാജ്യങ്ങളിലും വ്യാപക  പ്രക്ഷോഭങ്ങള്‍ അരങ്ങേറി.  ഇസ്രായേലിന്റെ താല്‍പര്യം മാത്രം മുന്‍നിര്‍ത്തി, കലുഷിതമായ ഫലസ്തീന്‍ മണ്ണിലേക്ക് പുതിയ സംഘര്‍ഷങ്ങള്‍ക്ക്  വിത്തു പാകുകയായിരുന്നു ട്രംപ്.  പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഇസ്രായേല്‍  സൈന്യം മുന്നിട്ടിറങ്ങി. പ്രക്ഷോഭകര്‍ക്കു നേരെയുള്ള  വെടിവയ്പില്‍ 12  ഫലസ്തീനി യുവാക്കള്‍ രക്ത സാക്ഷികളായി. നൂറുകണക്കിനു പേര്‍ക്ക്  പരിക്കേറ്റു. 400ല്‍ അധികം പേര്‍ അറസ്റ്റിലായി.  പ്രഖ്യാപനത്തിനെതിരേ യുഎന്‍ രക്ഷാ സമിതിയില്‍ അവതരിപ്പിച്ച പ്രമേയം യുഎസ് വീറ്റോ ചെയ്തു. തുടര്‍ന്ന്, യുഎന്‍  പൊതുസഭയില്‍ അറബ് രാഷ്ട്രങ്ങള്‍ അവതരിപ്പിച്ച പ്രമേയം ഒമ്പതിനെതിരേ 128 വോട്ടുകള്‍ക്കു പാസായി. ഇതിനിടെ, അറബ് ഉച്ചകോടി ചേര്‍ന്ന ജറുസലേമിനെ ഫലസ്തീന്‍ തലസ്ഥാനമായി അംഗീകരിച്ചു.

RELATED STORIES

Share it
Top