ഫലസ്തീനികളുടെ ഗ്രേറ്റ് മാര്‍ച്ച്ആറാമത്തെ വെള്ളിയാഴ്ചയും വ്യാപക പ്രതിഷേധം

ഗസ: ഗസ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ ആറാമത്തെ വെള്ളിയാഴ്ചയും വ്യാപക പ്രതിഷേധം. പ്രക്ഷോഭകര്‍ക്കു നേരെ പോലിസ് വെടിയുതിര്‍ക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് 170 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പ്രായപൂര്‍ത്തിയാവാത്ത 21 കുട്ടികളും മൂന്നു മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടും. മൂന്നുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍, ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവയ്പിലും കണ്ണീര്‍വാതക പ്രയോഗത്തിലും 350 പേര്‍ക്കു പരിക്കേറ്റതായി മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു. ഇതില്‍ 69 പേര്‍ വെടിവയ്പില്‍ പരിക്കേറ്റവരാണ്. ഖാന്‍യൂനുസ് മേഖലയില്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രായേല്‍ നടത്തിയ പ്രക്ഷോഭത്തിനിടെയാണ് മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റത്. അഭയാര്‍ഥികളാക്കപ്പെട്ട ഫലസ്തീനികളെ സ്വന്തം മണ്ണിലേക്കു തിരികെ വരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദി ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്നപേരില്‍ മാര്‍ച്ച് 30നാണ് ഫലസ്തീനികള്‍ പ്രക്ഷോഭം ആരംഭിച്ചത്.
പ്രക്ഷോഭത്തിനു നേരെയുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. കൊല്ലപ്പെട്ടവരില്‍ രണ്ടു മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടും.

RELATED STORIES

Share it
Top