ഫറോക്ക് നഗരസഭഅവിശ്വാസ പ്രമേയത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി

ഫറോക്ക്: നഗരസഭാ ചെയര്‍പേഴ്—സണും വൈസ്—ചെയറുമാനുമെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പ്രമേയം പാസായി. ഇതോടെ രണ്ടര കൊല്ലമായുളള ഫറോക്ക് നഗരസഭയുടെ ഭരണം യുഡിഎഫിനു നഷ്ടമായി. നഗരസഭയുടെ മുന്‍ചെയര്‍പേഴ്—സണും രണ്ടു കോണ്‍ഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്രയുമടക്കം നാല് പേരാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ അനുകൂലിച്ചത്.
ചെയര്‍പേഴ്—സണ്‍ മുസ്്—ലിം ലീഗിലെ പി റുബീനക്കും വൈസ് ചെയര്‍മാന്‍ കോണ്‍ഗ്രസിലെ വി മുഹമ്മദ് ഹസ്സനുമെതിരായി അവിശ്വാസ പ്രമേയത്തിനു 22 അംഗങ്ങളുടെ പിന്തുണ നേടാനായി. യുഡിഎഫ് അംഗങ്ങള്‍ ഇന്നലത്തെ കൗണ്‍സില്‍ യോഗം ബഹിഷ്—കരിച്ചു. ആകെ 38 അംഗങ്ങളുളള നഗരസഭയില്‍ 18 പേരാണ് എല്‍ഡിഎഫിനുളളത്. യുഡിഎഫിന് 17ഉം. ഒന്നു ബിജെപിയും രണ്ടു സ്വതന്ത്രരരുമാണ്. സ്വതന്ത്രരുടെ പിന്തുണയോടെ 19 അംഗങ്ങളുമായാണ് യുഡിഎഫ് ഭരിച്ചിരുന്നത്. നഗരസഭ ഒന്നാം വാര്‍ഡ് കൗണ്‍സിലറും, ഒന്നര കൊല്ലം ഫറോക്ക് നഗരസഭയുടെ ചെയര്‍പേഴ്—സണുമായിരുന്ന ലീഗിലെ ടി സുഹറാബി, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ നഗരസഭ 11-ാം ഡിവിഷന്‍ കെ ടി.ശാലിനി, 35-ാം ഡിവിഷന്‍ കൗണ്‍സിലര്‍ കെ മൊയ്തീന്‍ കോയ എന്നിവരാണ് ഇന്നലെ കൂറുമാറി വോട്ടുചെയ്തത്. കൂടാതെ യുഡിഎഫ് ഭരണത്തെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം 21-ാം ഡിവിഷനിലെ ഖമറുല്‍ ലൈല എന്നിവരും എല്‍ഡിഎഫ് പ്രമേയത്തിനു അനുകൂലമായി വോട്ടുചെയ്തു.
നഗരസഭയിലെ ഏക ബിജെപിഅംഗം കൗണ്‍സില്‍ പങ്കെടുത്തെങ്കിലും വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നു. കൗണ്‍സില്‍ തീരുമാനങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും നഗരസഭയുടെ വികസനം പിന്നോട്ടടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് നോട്ടീസ് നല്‍കിയത്. യുഡിഎഫ് ഭരണ സമിതിയിലെ വിഭാഗീയതയാണ് എല്‍ഡിഎഫിനെ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കാന്‍ പ്രേരണയായത്.  ഇന്നലെ രാവിലെ 9നു തന്നെ ചെയര്‍പേഴ്—സണതിരായ പ്രമേയം എടുത്തെങ്കിലും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നതിനാല്‍ അധികം ചര്‍ച്ച ചെയ്യാതെ വോട്ടിനിടുകയായിരുന്നു. ഉച്ചക്ക് ശേഷമാണ് വൈസ്—ചെയര്‍മാനെതിരായ പ്രമേയം ചെര്‍ച്ച ചെയ്തത്.
ആര്‍ജെഡി അഡീഷണല്‍ ജോയന്റ് ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് മൃണ്‍മയി ജോഷി സീനിയര്‍ സൂപ്രണ്ട് ആര്‍ ജെ ഡി പവിത്രന്‍, നഗരസഭ സെക്രട്ടറി കെ ദിനേശ് കുമാര്‍ എന്നിവര്‍ അവിശ്വാസ പ്രമേയ ചര്‍ച്ച് നിയന്ത്രിച്ചു. അനിഷ്ട സംഭവങ്ങളുണ്ടായേക്കുമെന്നു കരുതി നഗരസഭ കാര്യാലയത്തിനു മുന്നില്‍ കനത്ത പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

RELATED STORIES

Share it
Top