ഫറോക്ക് ഇഎസ്‌ഐ:സിഎംപി പ്രക്ഷോഭത്തിലേക്ക്

ഫറോക്ക്: ഫറോക്ക് ഇഎസ്‌ഐ റഫറല്‍ ആശുപത്രയില്‍ റേഡിയോളജിസ്റ്റിനെ നിയമിക്കാത്തതിനാല്‍ ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് മെഷീന്‍ രോഗികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഉപകാരപ്പെടാതെ അനാഥമായി കിടക്കുന്നത് ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലുമുള്ള അനാസ്ഥയാണെന്ന് സിഎംപി ഫറോക്ക് ഏരിയ കമ്മറ്റി കുറ്റപ്പെടുത്തി. സ്‌കാനിംഗിനായി അതിരാവിലെ ദൂര സ്ഥലങ്ങളില്‍ നിന്നും ആശുപത്രിയിലെത്തുന്ന രോഗികള്‍ മണിക്കൂറുകളോളം കാത്ത് നിന്ന് ഉ—ദ്യോഗസ്ഥര്‍ എത്തുമ്പോഴാണ് റേഡിയോളജിസ്റ്റില്ലാത്തതിനാല്‍ സ്‌കാനിംഗ് സൗകര്യം ലഭ്യമല്ലെന്ന വിവരമറിയുന്നത്. ഒട്ടനവധി രോഗികളാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്. ഏറെ മുറവിളികള്‍ക്കും പ്രതിഷേധത്തിനും ശേഷമാണ് അടിസ്ഥാന സൗകര്യങ്ങളും ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കി ആശുപത്രിയില്‍ ലേബര്‍ റൂം സൗകര്യം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ബ്ലഡ് ബാങ്ക് സൗകര്യം ഇല്ല. ബ്ലഡ് ബാങ്കില്ലാത്തതിനാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഉണ്ടാവുന്ന ഗൗരവാവസ്ഥ ഓര്‍ത്ത് ഇവിടുത്തെ ലേബര്‍ റൂം സൗകര്യം ഉപയോഗപ്പെടുത്താന്‍ ഗര്‍ഭിണികളും ബന്ധുക്കളും ഭയപ്പെടുന്ന സാഹചര്യമാണ്. സിഎംപിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഏരിയ സെക്രട്ടറി പി ബൈജു പറഞ്ഞു.

RELATED STORIES

Share it
Top