ഫറൂഖ് കോളേജില്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുടെ മര്‍ദ്ദനം

കോഴിക്കോട്:കോഴിക്കോട് ഫറൂഖ് കോളേജില്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുടെ മര്‍ദ്ദനം. ഹോളി ആഘോഷത്തിന്റെ പേരിലാണ് അധ്യാപകര്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത്. വടികളും പൈപ്പും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്.കോളേജിനകത്തെ ഹോളി ആഘോഷത്തെക്കുറിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മര്‍ദ്ദനത്തില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി ശബാദിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ശബാദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബാദിനെ കൂടാതെ മറ്റ് മൂന്ന് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

RELATED STORIES

Share it
Top