ഫറാക്ക എക്‌സ്പ്രസ് പാളം തെറ്റിയത് യന്ത്രസംവിധാനം നിലച്ചതിനാല്‍: റിപോര്‍ട്ട്‌

ന്യൂഡല്‍ഹി: ട്രെയിനുകളെ ഒരു ട്രാക്കില്‍ നിന്നു മറ്റൊരു ട്രാക്കിലേക്കു ദിശ കാണിക്കുന്ന യന്ത്രസംവിധാനം നിലച്ചതാണ് ന്യൂ ഫറാക്ക എക്‌സ്പ്രസ് പാളം തെറ്റാന്‍ കാരണമെന്ന് പ്രാഥമിക അന്വേഷണ റിപോര്‍ട്ടില്‍ സൂചന.
ചൊവ്വാഴ്ച പുറത്തിറക്കിയ റെയില്‍വേ സുരക്ഷാ കമ്മീഷന്റെ റിപോര്‍ട്ടിലാണ് യന്ത്രം തകരാറിലായിട്ടും ട്രെയിന്‍ കടന്നുപോയതാണ് അപകടകാരണമെന്ന് സൂചിപ്പിക്കുന്നത്.
ഈ മാസം 10ന് റായ്ബറേലിക്കു സമീപം ന്യൂ ഫറാക്ക എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് 5 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top