ഫരീദ് തനാഷ വധം: ആറുപേര്‍ക്ക് ജീവപര്യന്തം

മുംബൈ: അധോലോക രാജാവ് ഛോട്ടാ ഷക്കീലിന്റെ കൂട്ടാളിയായ ഫരീദ് തനാഷയെ കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക മക്കോക കോടതി 11 പേരെ ശിക്ഷിച്ചു. കുറ്റക്കാരാണെന്നു കണ്ടെത്തിയവരില്‍ ആറു പേരെ പ്രത്യേക മൊക്കോക ജഡ്ജി എസ് എം ഭോസ്‌ലെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ശേഷിക്കുന്ന അഞ്ചു പ്രതികളെ 10 വര്‍ഷം തടവിനും ശിക്ഷിച്ചു.
2010 ജൂണ്‍ രണ്ടിനാണ് താനാഷ തിലക്‌നഗറിലെ സ്വവസതിക്ക് സമീപം വെടിയേറ്റു മരിച്ചത്. എതിരാളിയായ  ഭാരത് നേപ്പാളിയാണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്നു പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ജാഫര്‍ ഖാന്‍, മുഹമ്മദ് സാകിബ് ഖാന്‍, രവിപ്രകാശ് സിങ്, പങ്കജ് സിങ്, രണ്‍ധീര്‍ സിങ്, മുഹമ്മദ് റഫീഖ് ശെയ്ഖ് എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. രവീന്ദ്ര വരേകര്‍, വിശ്വനാഥ് സേഥി, ദത്താത്രേയ ഭക്രെ, രാജേന്ദ്രചവാന്‍, ദിനേശ് ഭണ്ഡാരി എന്നിവര്‍ക്കാണ് 10 വര്‍ഷം വീതം തടവ് ലഭിച്ചത്.

RELATED STORIES

Share it
Top