ഫയലുകള്‍ കാണാതായത് ഗുരുതരം: റിട്ട ജ. കെമാല്‍ പാഷ

കൊച്ചി: ഹൈക്കോടതിയില്‍ നിന്നു ഫയലുകള്‍ കാണാതായത് ഗുരുതര സംഭവമാണെന്ന് റിട്ട ജസ്റ്റിസ് കെമാല്‍ പാഷ. സാധാരണഗതിയില്‍ ഇങ്ങനെ സംഭവിക്കുന്നതല്ല. മൂന്നാമതൊരാള്‍ വന്ന് എടുത്തുകൊണ്ടുപോയി എന്നത്  വിശ്വസിക്കാന്‍ കഴിയില്ല. കാരണം, അത്തരത്തിലുള്ള സാഹചര്യം ഹൈക്കോടതിയിലില്ല. ഫയല്‍ കാണാതായ സംഭവം ഗൗരവമായി അന്വേഷിക്കേണ്ടതാണ്. നടപടിയും സ്വീകരിക്കണം. അന്വേഷണത്തിന് ഹൈക്കോടതി ഇപ്പോള്‍ ഉത്തരവിട്ടത് ശരിയായ നടപടിയാണ്. ഫയലുകള്‍ കാണാതാവുന്നത് പൊതുജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും കെമാല്‍ പാഷ പറഞ്ഞു.

RELATED STORIES

Share it
Top