ഫയര്‍ ഫോഴ്‌സ് ജീവനക്കാരെ ഇന്ന് ആദരിക്കും

നരിക്കുനി: കരിഞ്ചോലയില്‍ ഉരുള്‍പൊട്ടി ദുരന്തമുണ്ടായ സ്ഥലത്ത് ദിവസങ്ങളോളം സേവനമനുഷ്ടിച്ച നരിക്കുനി ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരെ പൗരാവലി ആദരിക്കുന്നു. ഇന്ന് രാവിലെ 10.30 ന് നരിക്കുനി കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ്  കാരാട്ട് റസാഖ് എംഎല്‍ എ  ഉദ്ഘാടനം ചെയ്യും. കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനത്തിന് ആദ്യമെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം നരിക്കുനിയില്‍ നിന്നുള്ളവര്‍ ആയിരുന്നു. നിലംപൊത്തി അപകടാവസ്ഥയില്‍ കിടന്ന കോണ്‍ക്രീറ്റ് വീടിനകത്ത് കുടുങ്ങിക്കിടന്ന ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയതും ഈ ഫയര്‍ സ്റ്റേഷനിലെ 2 ഫയര്‍മാന്‍മാരും നാട്ടുകാരും ചേര്‍ന്നായിരുന്നു.
ചെമ്പക്കുന്നിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍—സ്റ്റേഷനില്‍ നിന്ന് ഉടന്‍ തന്നെ അസി. സ്റ്റേഷന്‍ ഓഫിസര്‍ പി ഒ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ലീഡിംഗ് ഫയര്‍മാന്‍ ഇന്‍ ചാര്‍ജ് എ പി ശാന്തി ദേവന്‍, ഫയര്‍മാന്‍മാരായ ഒ അബ്ദുല്‍ ജലീല്‍, സി സിജിത്ത്, എ വിജീഷ്, ടി സനൂപ്, ഹോംഗാര്‍ഡുമാരായ എ അനില്‍കുമാര്‍, എം കേരളന്‍, ഡ്രൈവര്‍മാരായ കെ പി സത്യന്‍, കെ ടി നൗഫല്‍ എന്നിവരാണ് സ്ഥലത്തേക്ക് പുറപ്പെട്ടത്.

RELATED STORIES

Share it
Top