ഫത്‌വ നിരോധന ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഫത്‌വകള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്്തു. ആഗസ്തിലാണ് ഫത്‌വകളും പുരോഹിതന്‍മാരും മതസംഘടനകളും നാട്ടുകൂട്ടങ്ങളടക്കമുള്ള സംഘങ്ങളും പുറപ്പെടുവിക്കുന്ന ഉത്തരവുകളും വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുറത്തുവന്നത്. പുരോഹിതന്‍മാര്‍ പുറപ്പെടുവിക്കുന്ന ഫത്‌വ ഭരണഘടനാവിരുദ്ധമാണെന്നും സംസ്ഥാനത്ത് നിരോധിക്കുന്നതായും ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ ചോദ്യംചെയ്ത് ജാമിഅ ഉലമായെ ഹിന്ദ് എന്ന സംഘടന നല്‍കിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ ഹാജരായി.
ഹരിദ്വാറില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട 15കാരിയെയും കുടുംബത്തെയും പുറത്താക്കണമെന്ന് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചെന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഉത്തരവ്.RELATED STORIES

Share it
Top