ഫണ്ട് ചെലവഴിക്കല്‍: ഉദ്യോഗസ്ഥരുടെ പിഴവ് തെറ്റിദ്ധാരണ പരത്തിയെന്ന്

നാദാപുരം: ജൂലൈ 19ന് നടന്ന ഉത്തരമേഖലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ചെലവ് അവലോകന യോഗത്തില്‍ ഏറ്റവും കുറവ് ഫണ്ട് വിനിയോഗിച്ചത് വളയം പഞ്ചായത്താണെ കണ്ടെത്തല്‍ തെറ്റിദ്ധാരമൂലമാണെന്ന് വളയം പഞ്ചായത്ത് ഭരണസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ചേര്‍ന്ന എഞ്ചിനിയര്‍മാരുടെ അവലോകന യോഗത്തിലാണ് വളയം ഗ്രാമ പഞ്ചായത്തിനെ കുറിച്ച് പരാമര്‍ശമുണ്ടായത്. പദ്ധതി വിനിയോഗത്തില്‍ 6 ശതമാനം മാത്രമാണ് വളയം പഞ്ചായത്തില്‍ ചെലവഴിച്ചതെന്നായിരുന്നു മന്ത്രി അവിടെ പറഞ്ഞത്. കാസര്‍ക്കോട് മുതല്‍ തൃശ്ശൂര്‍വരെയുള്ള എഞ്ചിനീയര്‍മാരാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. എട്ട് മാസത്തോളം വളയം പഞ്ചായത്തില്‍ ദിവസവേതനക്കാരനായ എഞ്ചിനീയറായിരുന്നു മരാമത്ത് പണികളുടെ മേല്‍നോട്ടം വഹിച്ചത്.
ദിവസ വേതനക്കാരനായ ഉദ്യാഗസ്ഥനെ പദ്ധതി നടത്തിപ്പ് ചുമതല നല്‍കാന്‍ പാടില്ലെന്ന നിയമമുള്ളതിനാല്‍ പഞ്ചായത്ത് സെക്രട്ടറിയാണ് മരാമത്ത് പണികളുടെ നടത്തിപ്പ് ഏറ്റെടുത്തിരുന്നത്.
ഇതുമൂലം വളയത്തെ മരാമത്ത് പ്രവൃത്തികളുടെ വിവരങ്ങള്‍ എഞ്ചിനീയര്‍മാരുടെ വെബ്‌സൈറ്റില്‍ ലഭ്യമല്ല. ഇതാണ് വളയം പഞ്ചായത്തിന്റെ ചെലവ് വിവരം കുറഞ്ഞതായി കാണാന്‍ കാരണമെന്നും അവര്‍ പറഞ്ഞു.
യോഗത്തില്‍ പങ്കെടുത്തിരുന്ന എഞ്ചിനീയര്‍ മൗനം പാലിച്ചത് മൂലമാണ് തെറ്റിധാര ഉണ്ടായതെന്നും ഭാരവാഹികള്‍ പറഞ്ഞു.
പുതിയ സാമ്പത്തിക വര്‍ഷം പദ്ധതി ചെലവഴിച്ചതില്‍ ഇതുവരെ വളയം പഞ്ചായത്ത് സംസ്ഥാനത്ത് 26 ആം സ്ഥാനവും ജില്ലയില്‍ നാലാം സ്ഥാനത്തുമെന്നന്നും വാര്‍ത്തസമ്മേളനത്തില്‍ ഗ്രാമപ്പഞ്ചായത്ത് ഭാരവാഹികള്‍ വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് എം സുമതി, വൈസ് പ്രസിഡന്റ് എന്‍ പി കണ്ണന്‍, സെക്രട്ടറി കെ മധു മോഹന്‍,പി എസ് പ്രീത,കെ കെ വിനോദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top