ഫഌന്നിന്റെ നിയമനം: ഒബാമ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവാഷിങ്ടണ്‍: റഷ്യന്‍ അധികൃതര്‍ക്ക്് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ ട്രംപ് പുറത്താക്കിയ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന്‍ മൈക്കല്‍ ഫഌന്നിനെക്കുറിച്ച് ഒബാമ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപോര്‍ട്ട്. തിരഞ്ഞെടുപ്പിനു ശേഷം നവംബര്‍ 10ന് നടന്ന  കൂടിക്കാഴ്ചയിലായിരുന്നു ഒബാമ ഇക്കാര്യം അറിയിച്ചതെന്നാണ് ഒബാമയുടെ മുന്‍ ഓഫിസ് ജീവനക്കാരുടെ വെളിപ്പെടുത്തല്‍. കൂടിക്കാഴ്ച 90 മിനിറ്റ് നീണ്ടുനിന്നിരുന്നു.  സുരക്ഷാ ഏജന്‍സിയില്‍ ഫഌന്നിനെ നിയമിക്കുന്നതിനെക്കുറിച്ച് ഗാഢമായ പഠനം നടത്തിയതിനു ശേഷം മതിയെന്ന നിലപാടായിരുന്നു ഒബാമ ട്രംപിനെ അറിയിച്ചിരുന്നത്. ഉദ്യോഗസ്ഥര്‍ പറഞ്ഞു.

RELATED STORIES

Share it
Top