ഫഌക്‌സ് മാറ്റാന്‍ എല്ലാ ശക്തിയും ഉപയോഗിക്കുമെന്ന് ഹൈക്കോടതി

കൊച്ചി: നിയമവിരുദ്ധമായി പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ഫഌക്‌സ് അടക്കമുള്ള ബോ ര്‍ഡുകള്‍ എടുത്തുമാറ്റാന്‍ സാധ്യമായ എല്ലാ ശക്തിയും ഉപയോഗിക്കുമെന്ന് ഹൈക്കോടതി. സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് കോടതിയുടെ നിശ്ചയദാ ര്‍ഢ്യത്തെ തടയാന്‍ കഴിയില്ലെന്നും സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവു പറയുന്നു.
ആലപ്പുഴ ജില്ലയിലെ സെന്റ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്കാ ചര്‍ച്ചിന് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ എടുത്തുമാറ്റാത്ത അധികൃതരുടെ നടപടിയെ ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ കഴിഞ്ഞ മാസം 19നു കോടതി ഒരു ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഈ വിധി പുറത്തുവന്നിട്ടും അടിത്തട്ടില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി പറഞ്ഞു. കോടതി ഉത്തരവിനെ പുച്ഛിക്കുന്നതുപോലെ അവ വര്‍ധിക്കുകയാണു ചെയ്തിരിക്കുന്നത്. അതീവ ജാഗ്രതയോടെയാണ് വിഷയത്തില്‍ കോടതി ഇടപെട്ടത്. ഇതിനെ ദൗര്‍ബല്യമായാണോ സ്ഥാപിതതാല്‍പര്യക്കാര്‍ വ്യാഖ്യാനിക്കുന്നത്. ഉത്തരവു നടപ്പാക്കാന്‍ സാധ്യമായ എല്ലാ ശക്തിയും പ്രയോഗിക്കാന്‍ കോടതിക്കറിയാം. നിയമവിരുദ്ധ ബോര്‍ഡുകള്‍ എടുത്തുമാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കൃത്യമായ നിര്‍ദേശം നല്‍കാതെയും മലിനീകരണത്തിന് ഉത്തരവാദികളായവരില്‍ നിന്ന പിഴ ഈടാക്കണമെന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ ശിക്ഷിക്കാതെയും വിധി നടപ്പാക്കാനാവില്ല. കോടതിവിധി നടപ്പാക്കുന്നതില്‍ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന മൃദുസമീപനം അവര്‍ സ്ഥാപിതതാല്‍പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയം ജനിപ്പിക്കുകയാണ്.
ഗൗരവമേറിയ വിഷയമായിട്ടും കഴിഞ്ഞ മാസം 18ന് ഇറക്കിയ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ചോദിക്കുകയാണ്. പ്രളയശേഷമുള്ള പുനര്‍നിര്‍മാണത്തിനു മുഖ്യമന്ത്രി എല്ലാവിഭാഗം ജനങ്ങളുടെയും സഹായംതേടി. പക്ഷേ, ബോര്‍ഡുകള്‍ നിയമപരമാക്കിയാല്‍ ലഭിക്കാവുന്ന വരുമാനത്തിന്റെ കാര്യത്തില്‍ അധികൃത ര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ല. അധികൃതരുടെ ഈ നടപടി ജനങ്ങളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കും. പരസ്യവരുമാനം വേണ്ടെന്നുവയ്ക്കുന്ന നടപടി വേദനാജനകം മാത്രമല്ല ക്രിമിനല്‍ക്കുറ്റവുമാണ്. റവന്യൂ വരുമാനം നഷ്ടപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് പ്രിന്‍സിപ്പ ല്‍ സെക്രട്ടറിയും തദ്ദേശ സ്വയംഭരണ വകുപ്പും വിശദീകരിക്കണം. കോടതി വിധി നടപ്പാക്കുന്നതു സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സെക്രട്ടറി റിപോ ര്‍ട്ട് നല്‍കണം. കേസ് ഈ മാസം 9നു വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top