പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് നിര്‍ണായക പങ്കെന്ന്‌

തേഞ്ഞിപ്പലം: നേതൃഗുണമുള്ള പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് നിര്‍ണ്ണായക പങ്കുവഹിക്കാനുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു. സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തിന് കേന്ദ്ര മാനവശേഷി വികസന വകുപ്പ് അനുവദിച്ച അധ്യാപക അധ്യാപന പരിശീലന കേന്ദ്രത്തില്‍ ഒരു മാസത്തെ ഇന്‍ഡക്ഷന്‍ ട്രെയിനിങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഡ്യുക്കേഷന്‍ പഠനവിഭാഗം മേധാവി ഡോ. പി കെ അരുണ അധ്യക്ഷയായിരുന്നു. സി ന്റിക്കേറ്റ് അംഗം ഡോ. സി എല്‍ ജോഷി സംസാരിച്ചു.  സംസ്ഥാനത്തെ വിവിധ സര്‍വകലാശാലാ/കോളജുകളിലെ അമ്പതോളം അധ്യാപകരാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ പ്രഗത്ഭര്‍ ക്ലാസുകള്‍ നയിക്കുന്നു. പരിശീലന പരിപാടി മെയ് 31ന് അവസാനിക്കും.

RELATED STORIES

Share it
Top