പൗരത്വ രജിസ്റ്ററില്‍ ഉള്‍ഫ നേതാവ് പരേഷ് ബറുവയും

സ്വന്തം പ്രതിനിധി

ഗുവാഹത്തി: ദേശീയ പൗരത്വ രജിസ്റ്ററി (എന്‍ആര്‍സി) ന്റെ ആദ്യ കരടില്‍ ഉന്നത ഉള്‍ഫ വിമത നേതാവ് പരേഷ് ബറുവയും. അതേസമയം, അസമിലെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ പട്ടികയിലില്ല.
ഡിസംബര്‍ 31ന് അര്‍ധരാത്രി പുറത്തുവിട്ട ആദ്യ കരട് പട്ടികയില്‍ പ്രതിപക്ഷത്തെ അഖിലേന്ത്യാ ഐക്യ ജനാധിപത്യമുന്നണി (എഐയുഡിഎഫ്) നേതാവും ലോക്‌സഭാ എംപിയുമായ ബദറുദ്ദീന്‍ അജ്മല്‍, അദ്ദേഹത്തിന്റെ മകനും എംഎല്‍എയുമായ അബ്ദുല്‍ റഹിം അജ്മല്‍, സഹോദരനും എംപിയുമായ സിറാജുദ്ദീന്‍ അജ്മല്‍ എന്നിവരുടെ പേരുകളുമുണ്ട്.
ആദ്യ പട്ടികയില്‍ 10 ദശലക്ഷം പേരാണ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയിരുന്നത്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന അസമില്‍ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ പട്ടിക തയ്യാറാക്കിയത്.
ചില എംഎല്‍എമാരുടെ പേരുകളും പട്ടികയിലില്ല. ബറുവയുടെ മരിച്ചുപോയ അമ്മയടക്കം അദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ചുപേര്‍ പട്ടികയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.
അസമിന്റെ പരമാധികാരത്തിനു വേണ്ടി 40 വര്‍ഷത്തോളമായി വിപ്ലവത്തിന്റെ പാതയിലാണ് ബറുവ. അദ്ദേഹം ചൈന-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ കഴിയുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. കരട് പട്ടികയില്‍ ബറുവയുടെ ഭാര്യ ബോബി ഭൂയല്‍ ബറുവയുടെയും മക്കളായ അങ്കര്‍ ആകാശ് എന്നിവരുടെയും പേരില്ല. മറ്റൊരു കരട് പട്ടിക ഉടന്‍ പുറത്തിറക്കുമെന്നാണ് ഇന്ത്യന്‍ രജിസ്ട്രാര്‍ ജനറല്‍

RELATED STORIES

Share it
Top