പൗരത്വപട്ടിക ഹരിയാനയിലും കൊണ്ടുവരുമെന്ന് മനോഹര്‍ലാല്‍ ഖട്ടര്‍

ഗുഡ്ഗാവ്: അസമിലേതു പോലുള്ള ദേശീയ പൗരത്വപട്ടിക (എന്‍ആര്‍സി) സംസ്ഥാനത്തും കൊണ്ടുവരുമെന്നു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍.
ഹരിയാനയിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ പട്ടിക സര്‍ക്കാരിന്റെ പക്കലുണ്ടെന്നും ഇനി എന്‍ആര്‍സിയുടെ ഭാഗമായി സംസ്ഥാന വ്യാപക സര്‍വേ നടത്തണമെന്നും ഖട്ടര്‍ പറഞ്ഞു.
അടുത്തവര്‍ഷം നടക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രചാരണം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഖട്ടര്‍. രാജ്യത്ത് മുഴുവന്‍ പൗരത്വപട്ടിക കൊണ്ടുവരണമെന്നു ഖട്ടര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്തൊട്ടാകെ എന്‍ആര്‍സി നടപ്പാക്കുമെന്ന് ബിജെപി ഉപാധ്യക്ഷന്‍ ഓം മാത്തൂറും പറഞ്ഞിരുന്നു.

RELATED STORIES

Share it
Top