പൗരത്വപട്ടികയില്‍ പേരില്ലാത്തവരെ പുറത്താക്കില്ലെന്ന് ഉറപ്പ് ലഭിച്ചതായി ബംഗ്ലാദേശ്

ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍ആര്‍സി) പേര് ഉള്‍പ്പെടാത്തവരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ് ലഭിച്ചതായി ബംഗ്ലാദേശ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീനയുടെ രാഷ്ട്രീയകാര്യ ഉപദേശകന്‍ ഹുസയ്ന്‍ തൗഫീഖ് ഇമാം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശെയ്ഖ് ഹസീനയ്ക്ക് നരേന്ദ്രമോദി വ്യക്തിപരമായി ഉറപ്പു കൈമാറിയെന്ന് രാജ്യാന്തര മാധ്യമപ്രതിനിധികളുമായുള്ള അഭിമുഖത്തില്‍ ഹുസയ്ന്‍ പറഞ്ഞു. ഉറപ്പു സംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇന്ത്യാ വിഭജനമുണ്ടായ 1947ലെ സവിശേഷ സാഹചര്യങ്ങളില്‍ രാഷ്ട്രീയ, സാമൂഹിക രംഗത്തെ ഉന്നത പദവികളിലിരുന്നവര്‍ തന്നെ ഇന്ത്യയിലേക്കു പോയിട്ടുണ്ട്. അവരെയെല്ലാം ഇപ്പോള്‍ ഇവിടെ കുടിയിരുത്തുകയെന്നത് അസാധ്യമാണെന്നും ഹുസയ്ന്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top